ശവസംസ്‌കാരച്ചടങ്ങുകള്‍ തുടങ്ങാനിരിക്കെ 'മരിച്ച'യാള്‍ കണ്ണു തുറന്നു; ചുറ്റുമുണ്ടായിരുന്നവര്‍ ഞെട്ടി! വീഡിയോ

New Update

publive-image

വസംസ്‌കാരച്ചടങ്ങുകള്‍ തുടങ്ങാനിരിക്കെ മരിച്ചെന്ന് കരുതിയ വയോധികന്‍ കണ്ണു തുറന്നു. ഡല്‍ഹിയില്‍ നടന്ന ഈ സംഭവം സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു.

Advertisment

ഡൽഹിയിലെ നരേലയിൽ തിക്രി ഖുർദ് എന്ന ഗ്രാമത്തിലെ സതീശ് ഭരദ്വാജ് എന്ന 62–കാരനാണ് ഞായറാഴ്ച രാവിലെ 'മരിച്ച'ത്. കാന്‍സര്‍ ബാധിതനായിരുന്നു ഇയാള്‍. വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയിലായിരുന്ന ഇയാള്‍ പിന്നീട് മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

അന്ത്യകര്‍മങ്ങള്‍ക്കായി ഇയാളെ ശ്മശാനത്തില്‍ എത്തിച്ചതിനു ശേഷമാണ് കണ്ണു തുറന്നത്. ചുറ്റുമുണ്ടായിരുന്നവരെ ഞെട്ടിക്കുന്നതായിരുന്നു ഈ കാഴ്ച. വയോധികന് ജീവനുണ്ടെന്ന് അറിഞ്ഞതോടെ വേഗം ആശുപത്രിയിലെത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശികമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Advertisment