തന്നെയും അനുയായികളെയും കൊല്ലുമെന്ന് ഭീഷണിയും അപവാദപ്രചാരവും; ആത്മീയ ജോലി ഇനിയും തുടരും-പൊലീസിന്റെ സഹായം തേടി ആള്‍ദൈവം അന്നപൂര്‍ണി അരസു

New Update

publive-image

നിക്കും അനുയായികള്‍ക്കും ജീവനില്‍ ഭീഷണിയുണ്ടെന്ന് വിവാദ ആള്‍ദൈവം അന്നപൂര്‍ണി അരസു. പലരും തന്നെ വിളിച്ച് ആത്മീയ സേവനത്തിൽ ഏർപ്പെടരുതെന്നും തന്നെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുണ്ട്. തന്‍റെയും തന്‍റെ അനുയായികളുടെയും ജീവന് ഭിഷണിയുണ്ടെന്നും വേണ്ട നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് അന്നപൂര്‍ണി ചെന്നൈ പൊലീസിന് പരാതി നല്‍കി.

Advertisment

ഇനിയും തന്‍റെ ആത്മീയ ജോലി തുടരുമെന്നും ആത്മീയതയും ദൈവവും എന്താണെന്നും, നിങ്ങൾ ആരാണെന്നും എന്തിനാണ് ഇവിടെയുള്ളതെന്നും ബോധവാന്മാരാക്കാനാണ് താനിവിടെ വന്നതെന്നും അന്നപൂര്‍ണി പറഞ്ഞു.

കുടുംബ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന തമിഴിലെ പേരുകേട്ട ടിവി പരിപാടിയായ ‘സൊല്‍വതെല്ലാം ഉണ്‍മൈ’യില്‍ പങ്കെടുത്ത് താരമായതിന് പിന്നാലെ ആദി പരാശക്തിയുടെ അവതാരമാണെന്ന അവകാശവാദവുമായാണ് ചെങ്കല്‍പേട്ട്‌ സ്വദേശിയായ
ഇവര്‍ രംഗത്തെത്തിയത്.

പീഠത്തില്‍ ഉപവിഷ്ഠയായ അന്നപൂര്‍ണിയുടെ കാല്‍ക്കല്‍വീണ് അനുയായികള്‍ പൊട്ടിക്കരയുന്നതും ഇവര്‍ അനുഗ്രഹം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ചെങ്കല്‍പേട്ട് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ താന്‍ ആത്മീയ പരിശീലനം നല്‍കുകയാണെന്നായിരുന്നു അന്നപൂര്‍ണിയുടെ വാദം.

പട്ടുസാരിയുടുത്ത് മാലകള്‍ അണിഞ്ഞ് പീഠത്തിലിരിക്കുന്ന യുവതിയുടെ കാല്‍ക്കല്‍ വീണ് കരഞ്ഞ് അനുഗ്രഹം തേടുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Advertisment