2022-ല്‍ പണം സമ്പാദിക്കാന്‍ ഏറ്റവും മികച്ച ആറു മാര്‍ഗങ്ങള്‍ ഇപ്രകാരം

New Update

publive-image

കൊവിഡ് മഹാമാരി ഏറെ വെല്ലുവിളികള്‍ സമ്മാനിച്ച ഒരു വര്‍ഷമാണ് കടന്നുപോകുന്നത്. എങ്കിലും ഇത് ഓഹരി വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്തിയില്ല. സാമ്പത്തിക വിപണിയെ സംബന്ധിച്ചിടത്തോളം നല്ല വര്‍ഷമായിരുന്നു 2021.

Advertisment

മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ 2021-ല്‍ തങ്ങളുടെ നിക്ഷേപകര്‍ക്ക് നല്ല വരുമാനം നല്‍കി. 2021-ല്‍ സെന്‍സെക്‌സ് നിക്ഷേപകരുടെ സമ്പത്തിലേക്ക് 72 ലക്ഷം കോടി രൂപ ചേര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ബിഎസ്ഇ സെന്‍സെക്‌സ് ഈ വര്‍ഷം ആദ്യമായി 50,000 കടന്ന് ചരിത്രം സൃഷ്ടിച്ചു. ഈ വര്‍ഷം നിരവധി വലിയ ഐപിഒകളും വന്നു. ഇതുമൂലം, നിക്ഷേപകര്‍ക്ക് വലിയ ലാഭം ലഭിച്ചു.

ഇപ്പോള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് ലോകം. നിക്ഷേപകരും ഏറെ പ്രതീക്ഷയിലാണ്. 2022-ല്‍ കൂടുതല്‍ പണം സമ്പാദിക്കാന്‍ നിക്ഷേപകര്‍ക്ക് കഴിയുന്ന മേഖലകള്‍ ഇവയാണെന്ന് വിദഗ്ധരെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

1. ക്രിപ്‌റ്റോകറന്‍സി

നിലവിലെ സാഹചര്യത്തില്‍ അതിവേഗം വളരുന്ന നിക്ഷേപ മേഖലകളിലൊന്നാണ് ക്രിപ്‌റ്റോകറന്‍സി. ക്രിപ്‌റ്റോ ഖനനത്തിനൊപ്പം ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ് ഡിജിറ്റല്‍ കറന്‍സികള്‍. ക്രിപ്‌റ്റോകറന്‍സികള്‍ പരമ്പരാഗത ആസ്തികളെ ഒരു നിക്ഷേപ ഓപ്ഷനായി മറികടക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ബിറ്റ്‌കോയിന്‍, എത്തെരിയം, ഡോഗ്‌കോയിന്‍ തുടങ്ങിയ ക്രിപ്‌റ്റോകറന്‍സികള്‍ സമീപകാലത്ത് വന്‍ വരുമാനം നല്‍കിയിട്ടുണ്ടെന്ന് പ്രൊഫിഷ്യന്റ് ഇക്വിറ്റീസ് ലിമിറ്റഡ് സ്ഥാപകനും ഡയറക്ടറുമായ മനോജ് ഡാല്‍മിയ പറയുന്നു.

2. ഓഹരികള്‍

2022-ല്‍ നിക്ഷേകര്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയുന്ന അഞ്ച് മികച്ച സ്റ്റോക്കുകള്‍ ഉണ്ടെന്ന് ഷെയര്‍ ഇന്ത്യ ഗവേഷണ മേധാവിയും വൈസ് പ്രസിഡന്റുമായ ഡോ. രവി സിംഗ് പറയുന്നു. ഇതില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഗെയില്‍, എച്ച്ഡിഎഫ്‌സി, ടിസിഎസ്, ഒഎന്‍ജിസി എന്നിവ ഉള്‍പ്പെടുന്നു.

3. റിയല്‍ എസ്‌റ്റേറ്റ്

ഇന്നുവരെയുള്ള 'നിത്യഹരിത' നിക്ഷേപ ഓപ്ഷനുകളിലൊന്നാണ് റിയല്‍ എസ്റ്റേറ്റ്. വരും ദിവസങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് മേഖല കുതിച്ചുയരുമെന്നാണ് വിലയിരുത്തല്‍. മൂലധനം ചെറുതാണെങ്കില്‍ ഒരാള്‍ക്ക് 'റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്' (ആര്‍ഇഐടി) നോക്കാവുന്നതാണെന്ന് പ്രൊഫിഷ്യന്റ് ഇക്വിറ്റീസ് ലിമിറ്റഡ് സ്ഥാപകനും ഡയറക്ടറുമായ മനോജ് ഡാല്‍മിയ പറയുന്നു.

4. 'കോ-വര്‍ക്കിംഗ് സ്‌പേസ്'

കൊവിഡ് വാണിജ്യ സ്വത്തുക്കളെ സാരമായി ബാധിച്ചു. അതിനാലാണ് പ്രോപ്പർട്ടി നിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയത്. 2022-ൽ കോ-വർക്കിംഗ് സ്‌പെയ്‌സുകളുടെ ആവശ്യം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, പരമാവധി വരുമാനം നേടുന്നതിന് മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് ഓഫീസ് സ്‌പേസ് വാങ്ങുന്നതും കോ-വർക്കിംഗ് സ്‌പെയ്‌സായി വാടകയ്‌ക്കെടുക്കുന്നതും പരിഗണിക്കാമെന്ന്‌ അവന്ത ഇന്ത്യ മാനേജിംഗ് ഡയറക്ടർ നകുൽ മാത്തൂർ പറഞ്ഞു.

5) സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (SCSS)

സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം മുതിർന്ന പൗരന്മാർക്കുള്ള ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമാണ്. അത് നിക്ഷേപകർക്ക് സുരക്ഷിതത്വവും സ്ഥിരമായ വരുമാനവും നൽകുന്നു. നികുതി ലാഭിക്കുന്നതിനുള്ള പദ്ധതി കൂടിയാണിത്. റിസ്‌ക് കുറഞ്ഞ നിക്ഷേപ ഓപ്ഷൻ തേടുന്ന വിരമിച്ച മുതിർന്ന പൗരന്മാർക്ക് ഇത് അനുയോജ്യമാണ്. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിലെ നിക്ഷേപത്തിന്  പ്രകാരം നികുതി ഇളവിന് അർഹതയുണ്ട്. ഈ സ്കീമിന് കീഴിൽ വാഗ്ദാനം ചെയ്യുന്ന നിലവിലെ പലിശ നിരക്ക് പ്രതിവർഷം 7.4% ആണ്.

6.) ദേശീയ പെൻഷൻ പദ്ധതി (NPS)

വിരമിച്ചതിന് ശേഷമുള്ള സ്ഥിരമായ വരുമാനം സുഗമമാക്കുന്നതിന് ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച റിട്ടയർമെന്റ് ആനുകൂല്യ പദ്ധതിയാണ് എൻപിഎസ്. ദേശീയ പെൻഷൻ സംവിധാനം കഴിഞ്ഞ 12 വർഷമായി ജനങ്ങൾക്ക് മികച്ച വരുമാനം നൽകിയെന്ന് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) ചെയർമാൻ സുപ്രതിം ബന്ദോപാധ്യായ പറഞ്ഞു.

Advertisment