/sathyam/media/post_attachments/Oru6S9KmdTCqoZwzvHBj.jpg)
ന്യൂഡല്‍ഹി: വിദേശ സന്ദര്‍ശനത്തിന് പോയ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി. വിദേശ തീരങ്ങളിലിരുന്ന് വിഡ്ഢിത്തം ട്വീറ്റ് ചെയ്യുന്ന കോമാളിയെന്നാണ് രാഹുലിനെ ബിജെപി വക്താവ് സഞ്ജു വെര്‍മ പരിഹസിച്ചത്.
“രാഹുൽ ഗാന്ധി എവിടെ? നരേന്ദ്ര മോദി സർക്കാരിനെ ട്രോളുന്നതല്ലാതെ കോവിഡ് കാലത്ത് രാഹുൽ എന്താണ് ചെയ്തത്? ഒന്നുമില്ല കൊവിഡ് കാലത്ത് വയനാടിന് വേണ്ടി രാഹുൽ എന്താണ് ചെയ്തത്? കംപൾസീവ് കോമാളിയുടെ പ്രിയപ്പെട്ട ഹോബി എന്താണ്? വിദേശ തീരങ്ങളിൽ നിന്നുള്ള സന്ദര്‍ശനത്തിന് ട്വീറ്റ് ചെയ്യുന്നു!” , സഞ്ജു വെര്‍മ പറഞ്ഞു.
വാക്‌സീനേഷനെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിനെതിരെ രാഹുല്‍ നടത്തിയ വിമര്‍ശനത്തിന് മറുപടിയായാണ് ബിജെപി വക്താവ് രംഗത്തെത്തിയത്.