/sathyam/media/post_attachments/8bBXX5w5wcKkvVQFLHuK.jpg)
ലഖ്‌നൗ: 5000 വർഷങ്ങൾക്ക് മുൻപ് ഭഗവാൻ കൃഷ്ണൻ ഉപയോഗിച്ചിരുന്നത് പിലിബിത്ത് നിർമിത പുല്ലാങ്കുഴൽ ആയിരുന്നെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാൽ മുൻപുള്ള സർക്കാരുകൾ ഇക്കാര്യം മറന്നുപോയി.
പക്ഷേ ബിജെപി സർക്കാർ വന്നശേഷം ഇതിന്റെ കീർത്തി ലോകമെങ്ങും എത്തി. ഒപ്പം ലോകരാജ്യങ്ങൾ ഇത് ചർച്ച ചെയ്യുന്നുവെന്നും യോഗി പറഞ്ഞു. പിലിബിത്തിൽ സർക്കാർ മെഡിക്കൽ കോളജ് അടക്കമുള്ള പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാജ് വാദി പാര്‍ട്ടിയുടെ ഭരണകാലത്ത് കര്‍സേവകര്‍ക്കുനേരെ വെടിവെക്കാന്‍ ഉത്തരവിട്ടത് എന്തിനാണെന്നും എന്തുകൊണ്ടാണ് വര്‍ഷങ്ങളോളം ശ്രീരാമന്‍ കുടിലില്‍ കഴിഞ്ഞതെന്നും അഖിലേഷ് യാദവിനോട് ജനങ്ങള്‍ ചോദിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഫൈസാബാദില്‍ ബിജെപി സംഘടിപ്പിച്ച ജനവിശ്വാസ് യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോധ്യയില്‍ കര്‍സേവകര്‍ക്ക് വെടിയേറ്റുതും ശരീരങ്ങള്‍ സരയൂ നദിയിലേക്ക് എറിഞ്ഞതും നിങ്ങള്‍ക്ക് ഓര്‍മയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം തടയാന്‍ എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം മോദിയുടെ നേട്ടമാണെന്നും അമിത് ഷാ വ്യക്തമാക്കി.