റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവിന്റെ ആത്മഹത്യാശ്രമം; എമര്‍ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ്-വീഡിയോ വൈറല്‍

New Update

publive-image

മുംബൈ: റെയില്‍വേ ട്രാക്കില്‍ കിടന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷിക്കാന്‍ എമര്‍ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തി. മുംബൈയിലെ സബര്‍ബണ്‍ റെയില്‍വേ നെറ്റ്വര്‍ക്കിലെ സേവ്‌രി സ്‌റ്റേഷനില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഞായറാഴ്ച 11.45 നാണ് സംഭവം.

Advertisment

ട്രെയിന്‍ വരുന്നതിനിടെ ഒരാള്‍ ജീവനൊടുക്കാന്‍ ട്രാക്കില്‍ കിടക്കുകയായിരുന്നു. ഇതോടെയാണ് ലോക്കോ പൈലറ്റ്‌ എമര്‍ജെന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തുന്നത്. ട്രെയിന്‍ നിന്നതോടെ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തി ട്രാക്കില്‍ കിടന്നയാളെ മാറ്റി.

Advertisment