അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ ഏഴുഘട്ടം ! പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും ഒറ്റ ഘട്ടമായി. മണിപ്പൂരില്‍ രണ്ടുഘട്ടം ! ആദ്യഘട്ടം ഫെബ്രുവരി 10ന്. വോട്ടെണ്ണല്‍ മാര്‍ച്ച് 10ന് ! പത്രികാ സമര്‍പ്പണം ഓണ്‍ലൈനായും ! തെരഞ്ഞെടുപ്പ് ചെലവ് പരിധിയും ഉയര്‍ത്തി. മൂന്നു സംസ്ഥാനങ്ങളില്‍ 40 ലക്ഷം രൂപ വരെ

New Update

publive-image

Advertisment

ഡല്‍ഹി: ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഏഴു ഘട്ടമായാണ് നടത്തുക. ഉത്തര്‍പ്രദേശില്‍ ഏഴു ഘട്ടമായി നടത്തും.

പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും ഒറ്റഘട്ടമായും മണിപ്പൂരില്‍ രണ്ടുഘട്ടമായും തെരഞ്ഞെടുപ്പ് നടത്തും.

ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി 10, 14,20,23,27 തീയതികളിലും മാര്‍ച്ച മൂന്ന്, ഏഴ്് തീയതികളിലും നടക്കും.

രണ്ടാം ഘട്ടം നടക്കുന്ന ഫെബ്‌രുവരി 14ന് ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും. മണിപ്പൂരില്‍ ഫെബ്രുവരി 27നും മാര്‍ച്ച് മൂന്നിനും ആണ് തെരഞ്ഞെടുപ്പ്.

കോവിഡ് കാലത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് വലിയ വെല്ലുവിളിയാണെന്നും ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷയ്ക്ക് പ്രധാന പരിഗണന നല്‍കുമെന്നും തിരഞ്ഞെടുപ്പു കമ്മിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരഞ്ഞെടുപ്പിനു വിപുലമായ കോവിഡ് മാര്‍ഗരേഖ നല്‍കും. സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി പത്രിക നല്‍കാം.

ആകെ 690 നിയമസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. 8.55 കോടി വനിതകളക്കം ആകെ 18.34 കോടി വോട്ടര്‍മാരാണുള്ളത്. 24.9 ലക്ഷം കന്നി വോട്ടര്‍മാരില്‍ 11.4 ലക്ഷം സ്ത്രീ വോട്ടര്‍മാരാണ്.

പോളിങ് സ്റ്റേഷനുകളുടെ എണ്ണം 16 ശതമാനത്തോളം വര്‍ധിപ്പിച്ചിട്ടുണ്ട്. ആകെ 2,15,368 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇത്തവണ അധികമായി അനുവദിച്ചത് 30,330 ബൂത്തുകളാണ്.

ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി 1,250 വോട്ടര്‍മാരെ മാത്രമേ അനുവദിക്കൂ. 1,620 പോളിങ് സ്റ്റേഷനുകളില്‍ വനിതാ ജീവനക്കാരെ മാത്രം നിയമിക്കും. 50 ശതമാനം പോളിങ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിങ് ഉറപ്പാക്കും.

പ്രായമായവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 80 വയസ്സിനു മുകളില്‍ പ്രായമുള്ളളവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വീട്ടിലെത്തിക്കും. കോവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കാം.

നിശ്ചിത പരിധിക്കു മുകളില്‍ ശാരീരിക അവശതയുള്ളവര്‍ക്കും ഇക്കുറി പോസ്റ്റല്‍ ബാലറ്റ് അനുവദിക്കും.

തെരഞ്ഞെടുപ്പു ചെലവ് പരിധി തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉയര്‍ത്തി. യുപിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും 40 ലക്ഷം രൂപവരെ ചെലവഴിക്കാം. എന്നാല്‍, ഗോവയിലും മണിപ്പുരിലും ചെലവ് പരിധി 28 ലക്ഷമായി തന്നെ തുടരും.

റാലികള്‍ക്കും റോഡ്‌ഷോകള്‍ക്കും നിയന്ത്രണമുണ്ട്. ഈ മാസം 15വരെ റിലികളും പദയാത്രകളും വിലക്കിയിട്ടുണ്ട്. പ്രചാരണം പരമാവധി ഡിജിറ്റലാക്കണമെന്നും നിര്‍
ദേശമുണ്ട്.

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

Advertisment