/sathyam/media/post_attachments/43BdAUF4lPeeYzpY9zjF.jpg)
ഹൈദരാബാദ്: മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും കൂടിക്കാഴ്ച നടത്തി. സിപിഎം നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, മണിക് സര്‍ക്കാര്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരും പിണറായിക്ക് ഒപ്പമുണ്ടായിരുന്നു.
പ്രാദേശിക പാര്‍ട്ടികളുമായുള്ള മൂന്നാം മുന്നണി സാധ്യത യോഗത്തില്‍ ചര്‍ച്ചയായി. ചന്ദ്രശേഖര്‍ റാവുവാണ് ഇക്കാര്യം ആദ്യം മുന്നോട്ടുവച്ചത്. സഖ്യത്തിന് അനുകൂല നിലപാടാണ് സിപിഎം നേതാക്കളും സ്വീകരിച്ചതെന്നാണ് സൂചന. സൗഹൃദ സന്ദര്‍ശനമെന്നാണ് നേതാക്കള്‍ കൂടിക്കാഴ്ചയെ വിശേഷിപ്പിക്കുന്നതെങ്കിലും, നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്ക് യോഗം തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തല്‍.