/sathyam/media/post_attachments/TmdmHlWijD9LSIPdQCkF.jpg)
ന്യൂഡല്‍ഹി: യുപിഐ സെര്‍വര്‍ തകരാര്‍ പരിഹരിച്ചു. സാങ്കേതിക തകരാർ കാരണം യുപിഐ ഉപയോക്താക്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു. യുപിഐ ഇപ്പോൾ പ്രവർത്തനക്ഷമമാണെന്നും എന്‍പിസിഐ വ്യക്തമാക്കി.
യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫയ്‌സിന്റെ പ്രവര്‍ത്തനം ഞായറാഴ്ച വൈകിട്ടോടെയാണ് തകരാറിലായത്. നിരവധി ഉപയോക്താക്കളാണ് യുപിഐ സെര്‍വര്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് അറിയിച്ചത്. ഗൂഗിള്‍ പേ, പേടിഎം പോലുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ വഴി പണമിടപാട് നടത്താന്‍ സാധിക്കുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടിരുന്നു.