ക്ഷേത്രത്തിലെ വിഗ്രഹത്തിന്‍റെ പാദങ്ങളില്‍ യുവാവിന്‍റെ തല അറുത്ത നിലയില്‍!

New Update

publive-image

ഹൈദരാബാദ്: ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ പാദങ്ങളിൽ യുവാവിന്‍റെ തല അറുത്ത നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ ചിന്തപ്പള്ളി മണ്ഡലിലെ ഗൊല്ലപള്ളി ഗ്രാമത്തിലെ മഹാൻകാളി ക്ഷേത്രത്തിലാണ് സംഭവം. ഇത്‌ പ്രദേശത്ത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്.

Advertisment

കൊലപ്പെട്ടയാളെ മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങൾ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്ക്‌ 30-35 വയസ്സ് പ്രായം കാണും. നരബലിയാണെന്നാണ് നാട്ടുകാരുടെ സംശയം. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

പൊലീസ് പ്രത്യേക സംഘത്തെയും ഡോഗ് സ്ക്വാഡിനെയും വിന്യസിച്ചിട്ടുണ്ട്. എന്നാൽ, ക്ഷേത്രത്തിനു ചുറ്റും സിസിടിവി ക്യാമറകൾ ഇല്ലാത്തത് അന്വേഷണത്തിന് തിരിച്ചടിയായിട്ടുണ്ട്.

Advertisment