New Update
ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) നീട്ടി. 2021-22 വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 15ലേക്കാണ് നീട്ടിയത്.
Advertisment
ടാക്സ് ഓഡിറ്റ് റിപ്പോർട്ട്, ആദായ നികുതി നിയമത്തിന് കീഴിലുള്ള മറ്റെല്ലാ ഓഡിറ്റ് റിപ്പോർട്ടുകളും ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതിയും നീട്ടിയിട്ടുണ്ട്. 2022 ഫെബ്രുവരി 15 ആണ് പുതിയ സമയപരിധി. ഈ വർഷത്തേക്കുള്ള ഐടിആറിന്റെ സമയപരിധി ഇത് മൂന്നാം തവണയാണ് നീട്ടുന്നത്.