/sathyam/media/post_attachments/d1caRjm9pHiBV1MRZwG1.jpg)
ബെംഗളൂരു: അഞ്ച് നേതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പദയാത്ര നിര്‍ത്തിവപ്പിച്ചു. മേക്കേദാട്ടു പദ്ധതിയ്ക്കായി പത്ത് ദിവസം നീണ്ടു നില്‍ക്കുന്നതായിരുന്നു പദയാത്ര. എന്നാല്‍ നേതാക്കള്‍ക്ക് കൊവിഡ് ബാധിച്ചതിനാല്‍ ഇത് നിര്‍ത്തിവയ്ക്കാന്‍ രാഹുല്‍ ഗാന്ധി ഇടപെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പദയാത്ര നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കോൺഗ്രസ് നേതാക്കൾക്ക് കത്തയക്കുകയും ചെയ്തിരുന്നു.