യുപിയില്‍ ബിജെപിയിലെ കൊഴിഞ്ഞുപോക്ക് തുടരും; ഒരു മന്ത്രി കൂടി രാജിവയ്ക്കും-അവകാശവാദവുമായി ധരം സിങ് സൈനി

New Update

publive-image

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയിലെ കൊഴിഞ്ഞുപോക്ക് തുടരുമെന്ന അവകാശവാദവുമായി മുന്‍ ബിജെപി നേതാവും മന്ത്രിയുമായ ധരം സിങ് സൈനി രംഗത്ത്. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയായിരുന്നു ധരം സിങ് സൈനി.

Advertisment

ഇനിയുള്ള ദിവസങ്ങളിൽ യുപിയിലെ ഒരു മന്ത്രിയും രണ്ടോ മൂന്നോ എം.എൽ.എമാരും ബിജെപിയിൽ നിന്ന് രാജിവെക്കും. ജനുവരി 20 വരെ ഇത് തുടരുമെന്നും സൈനി പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Advertisment