ഇന്ത്യ-പാകിസ്താന്‍ വിഭജനത്തോടെ പരസ്പരം അകന്ന സഹോദരങ്ങള്‍ 74 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി; വികാരനിര്‍ഭരം ഈ നിമിഷം!

New Update

publive-image

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ വിഭജനത്തോടെ പരസ്പരം അകന്ന സഹോദരങ്ങള്‍ 74 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി. വികാരനിര്‍ഭരമായ ഇരുവരുടെയും കണ്ടുമുട്ടലിന്റെ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

Advertisment

മുഹമ്മദ് സിദ്ദിഖ്, മുഹമ്മദ് ഹബീബ് എന്നീ സഹോദരങ്ങളാണ് വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയത്. വിഭജനത്തിന് ശേഷം മുഹമ്മദ് സിദ്ദിഖ് പാകിസ്ഥാനിലായിരുന്നു താമസം. മുഹമ്മദ് ഹബീബ് ഇന്ത്യയിലും

ഇന്ത്യ-പാക് വിഭജന സമയത്ത് മുഹമ്മദ് സിദ്ദിഖ് കൈക്കുഞ്ഞായിരുന്നു. വിഭജനത്തോടെ കുടുംബം രണ്ടായി പിരിഞ്ഞു. ഇരുവരുടെയും ബന്ധുക്കള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടത്തിയ തിരച്ചിലിനെടുവിലാണ് സിദ്ദിഖിനേയും ഹബീബിനേയും കണ്ടെത്താനും വീണ്ടും ഒന്നിപ്പിക്കാനും സാധിച്ചത്. കര്‍ത്താര്‍പുര്‍ ഇടനാഴിയില്‍വെച്ച് ചൊവ്വാഴ്ചയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

Advertisment