'24 വര്‍ഷം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച എന്നെ അവര്‍ കോമാളിയാക്കി; എനിക്ക് വാഗ്ദാനം ചെയ്ത സീറ്റ് മറ്റൊരാള്‍ക്ക് നല്‍കി'-സീറ്റ് നിഷേധിച്ചതില്‍ പൊട്ടിക്കരഞ്ഞ് യുപിയിലെ ബിഎസ്പി നേതാവ്; ജീവനൊടുക്കുമെന്നും ഭീഷണി! (വീഡിയോ)

New Update

publive-image

ലഖ്‌നൗ: യുപി നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പരസ്യമായി പൊട്ടിക്കരഞ്ഞ് ബിഎസ്പി നേതാവ് അര്‍ഷാദ് റാണ. 24 വര്‍ഷമായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന തന്നെ നേതൃത്വം കോമാളിയാക്കിയെന്നാണ് അര്‍ഷാദ് റാണയുടെ ആരോപണം.

Advertisment

തനിക്ക് വാഗ്ദാനം ചെയ്ത സീറ്റ് മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ജീവിതം അവസാനിപ്പിക്കുമെന്നും ഇദ്ദേഹം ഭീഷണി മുഴക്കിയതായാണ് റിപ്പോര്‍ട്ട്. 2018 ഡിസംബര്‍ 18-ന്, 2022 ലെ തിരഞ്ഞെടുപ്പില്‍ ചാര്‍ത്തവാലില്‍ മത്സരിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായി തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നതായി റാണ പറയുന്നു.

Advertisment