ഡല്‍ഹിയിലെ മാര്‍ക്കറ്റില്‍ നിന്നും 1.5 കിലോ ഗ്രാം ഐഇഡി പിടികൂടി; വന്‍ ഭീകരാക്രമണത്തിനാണ് ലക്ഷ്യമിട്ടതെന്ന് പ്രാഥമിക നിഗമനം

New Update

publive-image

Advertisment

കിഴക്കന്‍ ഡല്‍ഹിയില്‍ പൂക്കച്ചവടം നടത്തുന്ന മാര്‍ക്കറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് 1.5 കിലോ ഗ്രാം ഐഇഡിയാണ് പിടികൂടി. വിവരം ലഭിച്ചതിന് പിന്നാലെ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തിരുന്നു.

സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥരും എന്‍എസ്ജി സംഘവും അഗ്നിശമന സേനാ യൂണിറ്റുകളും സ്ഥലത്തെത്തിയിരുന്നു. എന്‍എസ്ജി സംഘം നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ബോംബ് നിര്‍വീര്യമാക്കിയത്. ബോംബ് കൃത്യസമയത്ത് നിര്‍വീര്യമാക്കിയതിലൂടെ വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി എന്‍എസ്ജി അധികൃതര്‍ അറിയിച്ചു.

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി തിരക്കേറിയ നഗരമായ ഗാസിപ്പൂരില്‍ വന്‍ ഭീകരാക്രമണത്തിനാണ് ലക്ഷ്യമിട്ടതെന്നാണ് പ്രാഥമിക നിഗമനം. സമീപ പ്രദേശങ്ങളിലുള്ള 15 സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. ഫോറന്‍സിക് പരിശോധനയും പുരോഗമിക്കുന്നുണ്ട്.

Advertisment