മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ച ജോണ്‍ പെന്നിക്വിക്കിന്റെ പ്രതിമ ഇംഗ്ലണ്ടില്‍ സ്ഥാപിക്കാനൊരുങ്ങി തമിഴ്‌നാട്! പ്രഖ്യാപനവുമായി സ്റ്റാലിന്‍

New Update

publive-image

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് നിര്‍മിച്ച ബ്രിട്ടീഷ് എന്‍ജിനീയറുടെ പ്രതിമ ഇംഗ്ലണ്ടില്‍ സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. എഞ്ചിനീയർ കേണൽ ജോൺ പെന്നിക്വിക്കിന്റെ പ്രതിമയാണ് അദ്ദേഹത്തിന്റെ ജന്മനാടായ ഇംഗ്ലണ്ടിലെ കാംബർലിയിൽ സ്ഥാപിക്കുക.

Advertisment

''തമിഴ്‌നാട്ടിലെ കർഷകരുടെ ജീവിതം സുഭിക്ഷമാക്കാൻ മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച എഞ്ചിനീയർ കേണൽ ജോൺ പെന്നിക്വിക്കിന്റെ ജന്മദിനമാണ് ഇന്ന്.

അദ്ദേഹത്തിന്റെ ജന്മനാടായ ഇംഗ്ലണ്ടിലെ കുംബർലിയിൽ തമിഴ്‌നാട് സർക്കാരിന് വേണ്ടി അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കും!''-തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു.

1895ലാണ് മുല്ലപ്പെരിയാർ അണക്കെട്ട് ഇടുക്കിയിൽ ജോൺ പെന്നിക്വിക്കിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്നത്.

Advertisment