/sathyam/media/post_attachments/K6kblcuwkmf42sZXfyQq.jpg)
ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് ആദിത്യ താക്കൂര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അലിഗഡിലെ പാര്‍ട്ടിയുടെ മുഖമായ ഇദ്ദേഹം ലഖ്‌നൗ വിക്രമാദിത്യ മാർഗിലെ പാർട്ടി ഓഫിസിനു മുൻപിൽ പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നു.
പാർട്ടിപ്രവർത്തകരും പൊലീസും ഇടപെട്ടാണ് ആദിത്യ താക്കൂറിനെ പിന്തിരിപ്പിച്ചത്. തന്നെ തടയരുതെന്നും ക്രിമിനൽ പശ്ചാത്തലം ഇല്ലാതിരുന്നിട്ടും തന്റെ സ്ഥാനാർഥിത്വം തട്ടിയെടുത്ത് പുറത്തുനിന്നുള്ളവർക്ക് നൽകിയെന്നും ഇദ്ദേഹം പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.