/sathyam/media/post_attachments/9CjHDjdtN7FG5MQNzdU6.jpg)
ന്യൂഡൽഹി: ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് അജൻഡ ഉച്ചകോടിയിൽ സംസാരിക്കവേ ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയതോടെ പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടു. ഏതാനും സെക്കൻഡുകൾക്കു ശേഷം അദ്ദേഹം പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. മോദിയുടെ പ്രസംഗം തടസ്സപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായി.
അതേസമയം, മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ‘ടെലിപ്രോംപ്റ്ററിനു പോലും ഇത്രയധികം നുണകൾ താങ്ങാനാവില്ല’ എന്നാണു രാഹുൽ ഹിന്ദിയിൽ ട്വീറ്റ് ചെയ്തത്.