/sathyam/media/post_attachments/0tp23tRXCuhHHILrfrcB.jpg)
ലഖ്‌നൗ: സരോജിനി നഗറിലെ സീറ്റ് തര്‍ക്കം എങ്ങനെ പരിഹരിക്കുമെന്നാണ് ഇപ്പോള്‍ ബിജെപിയുടെ ചിന്ത. ഇവിടെ സീറ്റിനു വേണ്ടി തര്‍ക്കിക്കുന്നത് ഭാര്യയും ഭര്‍ത്താവുമാണെന്നതാണ് ശ്രദ്ധേയം. സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായ സ്വാതി സിങ്ങും ഭര്‍ത്താവ് ദയാശങ്കര്‍ സിങ്ങുമാണ് 'സരോജിനി നഗര്‍' സീറ്റിനു വേണ്ടി തമ്മിലടിക്കുന്നത്.
താൻ മത്സരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് സ്വാതി സിങ് ഫ്ലക്സ് ബോർഡുകള്‍ സ്ഥാപിച്ചു. ഇത്തവണ സീറ്റ് തനിക്ക് വേണമെന്നാണ് ദയാശങ്കറിന്റെ ആവശ്യം. കുടുംബ വഴക്ക് കാരണം ഇരുവരും ഇപ്പോൾ വേർപിരിഞ്ഞാണ് താമസം. തര്‍ക്കം രൂക്ഷമായതോടെ ഇതുവരെ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.