New Update
/sathyam/media/post_attachments/Zc4PhsCVLcQQNFTARzfS.jpg)
ന്യൂഡൽഹി: രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ ജനപ്രീതിയിൽ ഒന്നാമന്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആണെന്ന് ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നാഷൻ സർവേ റിപ്പോർട്ട്. 71 ശതമാനം പേരും നവീന്‍ പട്‌നായികിനെ പിന്തുണച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി 69.9 ശതമാനം പിന്തുണയോടെ രണ്ടാമതെത്തി.
Advertisment
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് മൂന്നാമത്. 67.5 ശതമാനം പേര്‍ സ്റ്റാലിനെ പിന്തുണച്ചു. നാലാമതുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ 61.8 ശതമാനം പേര്‍ പിന്തുണച്ചു. 61.1 ശതമാനം പേരുടെ പിന്തുണയോടെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ചാം സ്ഥാനത്തെത്തി.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ 57.9 ശതമാനം പേരും അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വശര്‍മയെ 56.6 ശതമാനം പേരും പിന്തുണച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us