New Update
/sathyam/media/post_attachments/MJkhQiH2VGjlOgJFhoFn.jpg)
ചെന്നൈ: രാജ്യത്ത് കോവിഡ് തീവ്രവ്യാപനം അവസാനിക്കുന്നതായി മദ്രാസ് ഐഐടിയുടെ പഠന റിപ്പോര്‍ട്ട്. ആര്‍ വാല്യുവിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് പഠനം ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്. ജനുവരി 1 മുതൽ 6 വരെ 4 ആയിരുന്നു ആർ വാല്യു. 14 മുതൽ 21 വരെ 1.57 ആയി കുറഞ്ഞു.
Advertisment
കൊൽക്കത്തയിലേയും (0.56), മുംബൈയിലേയും (0.67) ആര്‍ വാല്യു കണക്കാക്കിയാല്‍ കൊവിഡ് വ്യാപനം അവസാനിക്കുന്നതായി മനസിലാക്കാമെന്ന് മദ്രാസ് ഐഐടി അസിസ്റ്റന്റ് പ്രഫ.ഡോ.ജയന്ത് ഝാ പറഞ്ഞു. ഡല്‍ഹിയിലും ചെന്നൈയിലും ഇതുപോലെയാണ്. ഫെബ്രുവരി ആറു വരെയെ രൂക്ഷമായ വ്യാപനത്തിന് സാധ്യതയുള്ളൂവെന്നാണ് വിലയിരുത്തല്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us