അതൊന്നും അഭിപ്രായ സര്‍വേകളല്ല, കഞ്ചാവ് സര്‍വേകളാണ്-യുപിയില്‍ ബിജെപി ഭരണത്തുടര്‍ച്ച നേടുമെന്ന സര്‍വേകളെ പരിഹസിച്ച് അഖിലേഷ് യാദവ്‌

New Update

publive-image

Advertisment

ലഖ്‌നൗ: യുപിയില്‍ ബിജെപി ഭരണത്തുടര്‍ച്ച നേടുമെന്ന സര്‍വേകളെ പരിഹസിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. അത് അഭിപ്രായ സര്‍വേകളല്ലെന്നും, കഞ്ചാവ് സര്‍വേകളാണെന്നും അഖിലേഷ് പറഞ്ഞു.

ഏത് ലഹരിമരുന്ന് കഴിച്ചിട്ടാണ് ഇവര്‍ ഇത്തരത്തിലുള്ള കണക്കുകള്‍ പുറത്തുവിടുന്നതെന്ന് മനസിലാകുന്നില്ലെന്നും അഖിലേഷ് പരിഹസിച്ചു. യോഗി ആദിത്യനാഥ് നുണയനാണെന്നും അഖിലേഷ് പറഞ്ഞു.

Advertisment