/sathyam/media/post_attachments/4SYv0jHS0LJ98tlC4WqP.jpg)
കൊല്‍ക്കത്ത: പത്മഭൂഷൺ പുരസ്കാരം നിരസിച്ച് ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ. 'പത്മഭൂഷൺ പുരസ്‌കാരത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ല, ആരും അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് പത്മഭൂഷൺ നൽകിയിട്ടുണ്ടെങ്കിൽ അത് സ്വീകരിക്കാൻ ഞാൻ വിസമ്മതിക്കുന്നു'-എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സീതാറാം യെച്ചൂരിയും ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു. കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിരിക്കാം പുരസ്‌കാരം നിരസിച്ചത് എന്നാണ് കരുതുന്നത്.