/sathyam/media/post_attachments/sMObDuHuz1a2BrXBiWQ3.jpg)
ന്യൂഡല്‍ഹി: പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രവര്‍ത്തകരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും രാഹുല്‍ ഗാന്ധി. ‘തിരഞ്ഞെടുപ്പിൽ രണ്ടുപേർക്ക് പാർട്ടിയെ നയിക്കാൻ സാധിക്കില്ല. ഒരാൾക്ക് മാത്രമേ അവസരമുള്ളൂ’– രാഹുൽ പറഞ്ഞു. മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി, പിസിസി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദു എന്നിവരിൽ ആരാകും മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന ആകാംക്ഷ നിലനിൽക്കെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
'ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന നിങ്ങളുടെ ആവശ്യം ഞങ്ങള്‍ എത്രയും വേഗം നിറവേറ്റും. സാധാരണ ഗതിയില്‍ ഞങ്ങള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാറില്ല. പക്ഷേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവശ്യമെങ്കില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഞങ്ങള്‍ പ്രഖ്യാപിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ആലോചിക്കും'- രാഹുല്‍ പറഞ്ഞു.
നവജ്യോത് സിദ്ദുവും ചരണ്‍ജിത് ഛന്നിയും തമ്മിലുള്ള ഭിന്നത പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്നെന്ന് അവരെ വേദിയിലിരുത്തിക്കൊണ്ട് രാഹുൽ പറഞ്ഞു. രണ്ട് പേര്‍ക്കും ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ സാധിക്കില്ല. ഒരാള്‍ നേതൃത്വം നല്‍കിയാല്‍ മറ്റൊരാള്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇരുവരുടെയും ഹൃദയത്തില്‍ കോണ്‍ഗ്രസുണ്ടെന്നും രാഹുല്‍ പറഞ്ഞു.