New Update
Advertisment
ചെന്നൈ: മദ്യപിച്ച് ഇരുപതുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ഭാര്യ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു. ചെന്നൈ ഒട്ടേരിയിലാണ് സംഭവം നടന്നത്.
രാത്രി മകളുടെ കരച്ചിൽ കേട്ട് ഉണർന്ന അമ്മ കാണുന്നത് മകളെ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുന്ന ഭർത്താവിനെയാണ്. അമ്മയും ഇളയ മകനും ചേർന്ന് പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ ഇവരെ മർദിക്കുകയായിരുന്നു. ഇതോടെയാണ് കയ്യിൽ കിട്ടിയ ചുറ്റിക െകാണ്ട് ഭർത്താവിന്റെ തലയ്ക്ക് ആഞ്ഞടിച്ചത്.
പിന്നീട് ഇവര്‍ തന്നെയാണ് സംഭവം പൊലീസിൽ അറിയിച്ചത്. പൊലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ആദ്യം കൊലപാതകത്തിന് കേസെടുത്ത പൊലീസ്, പിന്നീട് അതുമാറ്റി. സ്വയം പ്രതിരോധിക്കുന്നതിനിടയിൽ നടന്ന കൊലപാതകമായാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.