ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് നികുതി! ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി ഇപ്പോള്‍ നിയമപരമോ? ചോദ്യവുമായി കോണ്‍ഗ്രസ്‌

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡൽഹി: ഇന്ത്യയിൽ ഇപ്പോൾ ക്രിപ്‌റ്റോ കറൻസി നിയമവിധേയമാണോയെന്ന് കേന്ദ്രത്തോട് കോണ്‍ഗ്രസ്. കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാലയാണ് ഇക്കാര്യം ഉന്നയിച്ചത്.

"ധനമന്ത്രി, ദയവായി രാജ്യത്തോട് പറയൂ. നികുതി ചുമത്തുന്നതിനാൽ ക്രിപ്‌റ്റോകറൻസി ബിൽ കൊണ്ടുവരാതെ തന്നെ ക്രിപ്‌റ്റോകറൻസി ഇപ്പോൾ നിയമപരമാണോ? അതിന്റെ നിയന്ത്രണം എങ്ങനെയാണ്? നിക്ഷേപകരുടെ സംരക്ഷണത്തെക്കുറിച്ച് കൂടി മറുപടി പറയണം.''- അദ്ദേഹം ചോദിച്ചു.

ബജറ്റ് പ്രസംഗത്തിൽ, വെർച്വൽ അല്ലെങ്കിൽ ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള ഏതൊരു വരുമാനത്തിനും 30 ശതമാനം നികുതി നൽകേണ്ടിവരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തോട് ചോദ്യം ഉന്നയിച്ച് സുര്‍ജേവാല രംഗത്തെത്തിയത്.

Advertisment