സർക്കാർ ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള ലാഭത്തിന് മാത്രമാണ് നികുതി ചുമത്തുന്നത്; ‘ക്രിപ്റ്റോ വേൾഡി’ൽ ഉൾപ്പെടുന്ന ഡിജിറ്റൽ ആസ്തിയും കേന്ദ്രബാങ്ക് മാത്രം പുറപ്പെടുവിക്കുന്ന ഡിജിറ്റൽ കറൻസിയും ഒന്നാണെന്നു തെറ്റിദ്ധരിക്കേണ്ട-നിർമല സീതാരാമൻ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡൽഹി: ഡിജിറ്റൽ ആസ്തി ഇടപാടുകളിൽ നിന്നുള്ള ലാഭത്തിന് 30 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന പ്രഖ്യാപനത്തില്‍ വിശദീകരണവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ക്രിപ്റ്റോ വേൾഡി’ൽ ഉൾപ്പെടുന്ന ഡിജിറ്റൽ ആസ്തിയും കേന്ദ്രബാങ്ക് മാത്രം പുറപ്പെടുവിക്കുന്ന ഡിജിറ്റൽ കറൻസിയും ഒന്നാണെന്നു തെറ്റിദ്ധരിക്കേണ്ടതില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Advertisment

സർക്കാർ ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള ലാഭത്തിന് മാത്രമാണ് നികുതി ചുമത്തുന്നതെന്നും “ഇനിയും ഇഷ്യൂ ചെയ്യാനുള്ള കറൻസിക്ക് നികുതി ചുമത്തുന്നില്ലെന്നും” ധനമന്ത്രി പറഞ്ഞു.

"റിസർവ് ബാങ്ക് ഒരു ഡിജിറ്റൽ കറൻസി ഇഷ്യൂ ചെയ്യുമെന്ന് ഞാൻ പറഞ്ഞു. ഒരു കറൻസിയായി മാറും, അല്ലെങ്കിൽ, അത് ക്രിപ്റ്റോ ആണെങ്കിലും സെൻട്രൽ ബാങ്ക് ഇഷ്യൂ ചെയ്യുമ്പോൾ മാത്രമേ കറൻസി ഒരു കറൻസിയാകൂ. അതിന് പുറത്തുള്ള എന്തും, ക്രിപ്‌റ്റോകറൻസികൾ എന്ന് വിളിക്കപ്പെടുന്നവയെല്ലാം കറൻസികളല്ല," ധനമന്ത്രി പറഞ്ഞു.

ഇനിയും ഇഷ്യൂ ചെയ്യാത്ത കറൻസിക്ക് നികുതി ചുമത്തുന്നില്ലെന്ന് മനസിലാക്കണം. റിസർവ് ബാങ്ക് പുറത്തിറക്കുന്നത് ഡിജിറ്റൽ കറൻസിയാണ്. അതിന് പുറത്തുള്ളതെല്ലാം ഡിജിറ്റലിന്റെ പേരിൽ വ്യക്തികൾ സൃഷ്ടിക്കുന്ന ആസ്തികളാണെന്നും ധനമന്ത്രി പറഞ്ഞു.

ക്രിപ്‌റ്റോകറൻസികൾ രാജ്യത്തെ റെഗുലേറ്റർമാരുടെ സൂക്ഷ്മപരിശോധനയിലാണ്. ബിറ്റ്‌കോയിൻ യുവതലമുറയ്ക്ക് അപകടസാധ്യത നൽകുന്നുണ്ടെന്നും അത് തെറ്റായ കൈകളിൽ എത്തിയാൽ അത് നമ്മുടെ യുവത്വത്തെ നശിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം മുന്നറിയിപ്പ് നൽകിയിരുന്നു.

Advertisment