സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിൽ ഒരു കോടി കടന്ന് പ്രധാനമന്ത്രി

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം ഒരു കോടി കടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനല്‍. ഇതോടെ യുട്യൂബ് ചാനല്‍ പ്ലാറ്റ്‌ഫോമില്‍ ഏറ്റവും കൂടുതല്‍ സബ്‌ക്രൈബേഴ്‌സുള്ള ലോക നേതാക്കളില്‍ ഒരാളായി പ്രധാനമന്ത്രി മോദി മാറിയിരിക്കുകയാണ്. 2007ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് നരേന്ദ്ര മോദി യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്.

Advertisment

ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ മോദിയുമായി നടത്തിയ അഭിമുഖം, കൊവിഡ് പടരുന്നത് ഒഴിവാക്കാന്‍ നടത്തേണ്ട നടപടികള്‍ സംബന്ധിച്ച വീഡിയോ എന്നിവ ലക്ഷകണക്കിന് പേര്‍ കണ്ടിട്ടുണ്ട്. യുട്യൂബ് ചാനല്‍ കൂടാതെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന വീഡിയോകള്‍ പങ്കുവെയ്ക്കുന്ന പിഎംഒയുടെ ഒദ്യോഗിക യുട്യൂബ് ചാനലും പ്രധാനമന്ത്രിയുടെ പേരിലുണ്ട്.

Advertisment