യുപിയിൽ ഒവൈസിക്ക് നേരെ ആക്രമണം; വാഹനത്തിന് നേരെ വെടിവെച്ചതായി ആരോപണം! പൊലീസ് അന്വേഷണം ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, ലക്നൌ
Updated On
New Update

publive-image

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്റെ വാഹനത്തിനു നേരെ വെടിവെപ്പുണ്ടായെന്ന് എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസി. നാലുപേരുള്ള സംഘമാണ് വെടിയുതിര്‍ത്തതെന്നും നാലു റൗണ്ട് വെടിവെച്ചെന്നും ഒവൈസി പറഞ്ഞു.

Advertisment

ഉത്തർപ്രദേശിലെ മീററ്റിൽനിന്നു ഡൽഹിയിലേക്കു വരുന്നതിനിടെ പടിഞ്ഞാറൻ യുപിയിലെ ഹപുരിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. . ‘ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്.’- ഒവൈസി ട്വിറ്ററിൽ കുറിച്ചു. സംഭവം അന്വേഷിക്കുന്നതായി യുപി പൊലീസ് അറിയിച്ചു.

Advertisment