സ്വര്‍ണ്ണം, റിവോള്‍വര്‍...! യോഗി ആദിത്യനാഥിന് 1.54 കോടിയുടെ ആസ്തി

author-image
ന്യൂസ് ബ്യൂറോ, ലക്നൌ
Updated On
New Update

publive-image

Advertisment

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുള്ളത് 1.54 കോടി രൂപയുടെ സ്വത്ത്. നാമനിര്‍ദേശ പത്രികയ്ക്കൊപ്പമാണ് യോഗി സ്വത്തുവിവരങ്ങള്‍ സമര്‍പ്പിച്ചത്. ഇത് പ്രകാരം യോഗിയുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം 13,20,653 രൂപയാണ്.

കൈവശമുളള പണം, ബാങ്ക് അക്കൗണ്ടിലുള്ള പണം, ഫിക്‌സഡ് ഡെപ്പോസിറ്റ് എന്നിവ ഉള്‍പ്പെടെ 1,54,94,054 രൂപയുടെ വിവരങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളത്. 49,000 രൂപ മതിക്കുന്ന 20 ഗ്രാമിന്റെ സ്വര്‍ണക്കടുക്കന്‍, 20,000 രൂപ വിലമതിക്കുന്ന പത്തു ഗ്രാമിന്റെ സ്വര്‍ണമാലയും രുദ്രാക്ഷവും. വിലമതിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ആണ് താന്‍ ഉപയോഗിക്കുന്നതെന്നും ആദിത്യനാഥ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ഒരു ലക്ഷം ചിലവാക്കി വാങ്ങിയ ഒരു റിവോള്‍വറും, എണ്‍പതിനായിരം രൂപയ്ക്ക് വാങ്ങിയ റൈഫിളും കയ്യിലുണ്ടെന്നും യോഗി സാക്ഷ്യപ്പെടുത്തുന്നു. സ്വന്തംപേരില്‍ വാഹനങ്ങള്‍ ഇല്ലെന്നും ആദിത്യനാഥ് പറയുന്നു.

Advertisment