/sathyam/media/post_attachments/IwGyTID9gK9HyoBUyPjS.jpg)
ഹൈദരാബാദ്: സംസ്ഥാനത്ത് ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു വിമാനത്താവളത്തിൽ സ്വീകരിച്ചില്ല. തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് കെസിആര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തിലെത്തി സ്വീകരിക്കാതിരിക്കുന്നത്.
മുഖ്യമന്ത്രി പതിവായി ഭരണഘടനയെ അപമാനിക്കുന്നുവെന്നും പ്രധാനമന്ത്രിയെ അവഹേളിച്ചെന്നും ബിജെപി ആരോപിച്ചു. പ്രോട്ടോകോള്‍ ലംഘിച്ച ചന്ദ്രശേഖര റാവുവിന്റെ തീരുമാനം വിഡ്ഢിത്തവും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് ബിജെപി സംസ്ഥാന ഘടകം പ്രതികരിച്ചു.
തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, കേന്ദ്ര ടൂറിസം മന്ത്രി ജി.കിഷൻ റെഡ്ഡി, തെലങ്കാന മന്ത്രി തലസാനി ശ്രീനിവാസ് യാദവ് എന്നിവർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. സമത്വ പ്രതിമ രാഷ്ട്രത്തിന് സമർപ്പിക്കുന്നതിനും ഐസിആർഐഎസ്എടിയുടെ 50-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമിടുന്നതിനുമാണ് പ്രധാനമന്ത്രി ഹൈദരാബാദില്‍ എത്തിയത്.
ആരോഗ്യസ്ഥിതി മോശമായതിനാലാണ് വിമാനത്താവളത്തില്‍ എത്താതിരുന്നതെന്നും വൈകുന്നേരത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് തെരഞ്ഞെടുപ്പിന് വേണ്ടി വേഷം ധരിക്കുകയാണ് പ്രധാനമന്ത്രിയെന്ന് തെലങ്കാന മുഖ്യമന്ത്രി കെസിആര്‍ പരിഹസിച്ചത്. ഇത്തരം വേഷങ്ങളില്‍ കാര്യമില്ലെന്നും കെസിആര്‍ പരിഹസിച്ചിരുന്നു.
കേന്ദ്ര ബഡ്ജറ്റിനെതിരേയും രൂക്ഷ വിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ സ്വീകരണച്ചടങ്ങിനും എത്താതിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us