/sathyam/media/post_attachments/T2sJhocBhaCIhvMqjb1L.jpg)
ചെന്നൈ: ആടുകൾക്ക് താടിയും സംസ്ഥാനത്തിന് ഒരു ഗവർണറെയും ആവശ്യമുണ്ടോയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ട്വിറ്ററിലൂടെയായിരുന്നു സ്റ്റാലിന്റെ ചോദ്യം. ഈ ചോദ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
നീറ്റ് പ്രവേശന പരീക്ഷയെ എതിർത്തുള്ള ബിൽ തമിഴ്നാട് ഗവർണർ ആർ.എൻ.രവി തിരിച്ചയച്ചതിനു പിന്നാലെയാണ് ഗവര്‍ണറെ വിമര്‍ശിച്ച് സ്റ്റാലിന്‍ രംഗത്തെത്തിയത്. ബിൽ വിദ്യാർഥി വിരുദ്ധമാണെന്നും ന്യൂനതകളുണ്ടെന്നുമുള്ള ഗവർണറുടെ പരാമർശങ്ങൾ സ്വീകാര്യമല്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നു.