/sathyam/media/post_attachments/mR0YMEOo0Ep8E9EY6yI3.jpg)
ലഖ്‌നൗ: അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറോടുള്ള ആദരസൂചകമായി ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രിക പുറത്തിറക്കല്‍ ചടങ്ങ് ബി.ജെ.പി റദ്ദാക്കി. പ്രകടനപത്രിക എന്നു പുറത്തിറക്കുമെന്ന് പിന്നീട് അറിയിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് മൗര്യ തുടങ്ങിയവര്‍ ബി.ജെ.പി. പ്രകടന പത്രിക പുറത്തിറക്കല്‍ ചടങ്ങില്‍ പങ്കെടുക്കാനായി ലഖ്‌നൗവില്‍ എത്തിയിരുന്നു.
പഞ്ചാബിലെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം ആഘോഷങ്ങള്‍ നടത്തരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. ഇന്നാണ് കോണ്‍ഗ്രസ് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത്.