/sathyam/media/post_attachments/DjK7cPkaUz0QcBX11YdS.jpg)
ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ ചരണ്‍ജിത് ചന്നിയായിരിക്കും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് രാഹുല്‍ ഗാന്ധി ഇന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ രാഹുലിന് എന്ത് അധികാരമാണുള്ളതെന്നാണ് ബിജെപിയുടെ ചോദ്യം.
കേന്ദ്ര ജലശക്തി മന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് രാഹുലിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റെ എംപിമാരില്‍ ഒരാള്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയെന്നും പാര്‍ട്ടിയില്‍ അദ്ദേഹത്തിന് എന്ത് അധികാരമാണുള്ളതെന്ന് പഞ്ചാബിലെ ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും ഷെഖാവത്ത് പറഞ്ഞു. 'ഗാന്ധി' എന്ന കുടുംബപ്പേര് ഉള്ളത് മാത്രമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഏക യോഗ്യതയെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.