'കോൺഗ്രസ്‌, എസ്പി, ബിഎസ്പി എന്ന മൂന്ന് പ്രൈവറ്റ് ലിമിറ്റഡ് കൊള്ളയടി കമ്പനികളിൽ നിന്നും ഉത്തർപ്രദേശിനെ മോചിപ്പിച്ച യോഗിജിക്കു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല'; യോഗി ആദിത്യനാഥ് സ്വന്തം മണ്ഡലത്തിന്റെ ചുമതല ഏല്‍പിച്ചത് ഒരു മലയാളിയെ! കൃഷ്ണകുമാർ പറയുന്നു

author-image
ന്യൂസ് ബ്യൂറോ, ലക്നൌ
Updated On
New Update

publive-image

Advertisment

ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗോരഖ്പുർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത് മലയാളിയാണെന്ന് വ്യക്തമാക്കി നടൻ കൃഷ്ണകുമാർ. ബിജെപി ദേശീയ സെക്രട്ടറിയും മലയാളിയുമായ അരവിന്ദ് മേനോനെയാണ് ഗോരഖ്പുർ മണ്ഡലത്തിന്റെ ചുമതലകൾ ഏൽപ്പിച്ചിരിക്കുന്നതെന്ന് കൃഷ്ണകുമാർ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്...

നമസ്കാരം.. കഴിഞ്ഞ മൂന്നു ദിവസമായി ഉത്തർപ്രദേശിന്റെ വിവിധഭാഗങ്ങളിൽ ഇലക്ഷൻ പ്രചാരണവുമായി ബന്ധപെട്ടു സഞ്ചരിക്കുകയായിരുന്നു. ബഹുമാന്യനായ യുപി മുഖ്യമന്ത്രി മഹാരാജ് യോഗി ആദിത്യനാഥിന്റെ ഗോരാക്പൂറിലാണ് ആദ്യം ചെന്നത്. ബിജെപി നാഷണൽ സെക്രട്ടറിയും ഉത്തർപ്രദേശ്, മദ്യപ്രദേശ്, വെസ്റ്റ് ബംഗാൾ സംസ്ഥാനങ്ങളിൽ പ്രവർത്തകരുടെ ഇടയിൽ വളരെ അധികം ആരാധകരുള്ള, മലയാളി കൂടിയായ ശ്രി അരവിന്ദ് മേനോനെയാണ് യോഗിജി ഗോരാക്പൂറിന്റെ ചുമതലകൾ ഏല്പിച്ചിരിക്കുന്നത്.

മേനോൻജിയുടെ കൂടെയായിരുന്നു എല്ലാമണ്ഡലങ്ങളിലേക്കും യാത്ര. സന്ത്കബീർ നഗർ , ബനിഗഞ്ച്, ഖലീലബാദ്, ഗൻഗട്ടാ തുടങ്ങിയ മണ്ഡലങ്ങളിൽ സ്ഥാനാർഥികൾക്കു വേണ്ടി പ്രചാരണയോഗങ്ങളിലും, യോഗിജിയും അമിത്ഷാ ജിയും പങ്കെടുത്ത റാലിയിലും, നാമനിർദേശപത്രിക സമർപ്പണ ചടങ്ങിലും പങ്കെടുത്തു. ഉത്തർ പ്രദേശിൽ ബിജെപി തുടർഭരണം ഉറപ്പിച്ചു കഴിഞ്ഞു. എത്ര സീറ്റുകൾ എന്നകാര്യത്തിൽ മാത്രമേ രണ്ടഭിപ്രായമുള്ളൂ.. മോഡി-യോഗി "ഡബിൾ എഞ്ചിൻ" സർക്കാർ ഉത്തർപ്രദേശിനെ ഇന്ന് അതിവേഗ വികസനത്തിന്റെ പാതയിലെത്തിച്ചിരിക്കുന്നു.

ദശകങ്ങളായി നടമാടുന്ന കോൺഗ്രസ്‌, എസ്പി, ബിഎസ്പി എന്ന മൂന്ന് പ്രൈവറ്റ് ലിമിറ്റഡ് കൊള്ളയടി കമ്പിനികളിൽ നിന്നും ഉത്തർപ്രദേശിനെ മോചിപ്പിച്ച് അവിടുത്തെ സഹോദരങ്ങളെ നന്മയുള്ള ജീവിതത്തിലേക്ക് ഉയർത്തികൊണ്ടുവരുന്ന യോഗിജിക്കു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

പാവപ്പെട്ട ജനങ്ങൾക്ക്‌ ഫ്രീ ഗ്യാസ് കണക്ഷൻ, വീടില്ലാത്ത ലക്ഷകണക്കിന് ജനങൾക്ക് വീടുകൾ, വൈദ്യുതി, വെള്ളം, ആരോഗ്യ ഇൻഷുറൻസ്, പരമാവധി ആളുകൾക്ക് സൗജന്യ കോവിഡ് വാക്സിൻ, കർഷകർക്ക് പെൻഷൻ, വളം.... അങ്ങനെ പോകുന്നു യോഗിജിയുടെ പ്രവർത്തികൾ... ഏറ്റവും വലിയ ഫിലിം സിറ്റി, എയിംസ്, എല്ലാ ഗ്രാമങ്ങളും നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ട്രാക്കുകൾ, എയർപോർട്ടുകൾ, എക്സ്പ്രെസ് ഹൈവേകൾ.... വികസനത്തിന്റെ പര്യായമായി മാറുന്ന ഉത്തർപ്രദേശാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്.

മാർച്ച്‌ പത്തിന് ഇലക്ഷൻ റിസൾട്ട്‌ വരും. വികസനത്തിന്റെ തുടർച്ചക്ക്, ചരിത്രം തിരുത്തിക്കുറിക്കുന്ന അതിഗംഭീര വിജയവും, യോഗിജിയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ നല്ലവരായ സഹോദരങ്ങൾക്ക് സുന്ദരമായ ജീവിതവുമുണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു..ഇനി ഗോവയിലേക്ക്..

Advertisment