ലതാ മങ്കേഷ്‌കറിന്റെ ഭൗതിക ശരീരത്തില്‍ തുപ്പിയെന്ന് ആരോപണം; ഷാരൂഖ് ഖാന്‍ വിവാദത്തില്‍! വീഡിയോ പ്രചരിക്കുന്നു-യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

മുംബൈ: ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തിന്റെ ദുഖത്തിലാണ് രാജ്യം. മുംബൈ ശിവാജി പാര്‍ക്കില്‍ വച്ചായിരുന്നു ഇന്ത്യയുടെ വാനമ്പാടിയുടെ സംസ്‌കാരം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ തുടങ്ങി നിരവധി പ്രമുഖര്‍ അവസാനമായി ലതാ മങ്കേഷ്‌കറെ ഒരു നോക്ക് കാണാനായി എത്തിയിരുന്നു.

Advertisment

എന്നാല്‍ ലതാ മങ്കേഷ്‌കറെ കാണാനെത്തിയ ഷാരൂഖ് ഖാന്‍ ഇപ്പോള്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ലതാ മങ്കേഷ്‌കറുടെ ഭൗതിക ശരീരത്തില്‍ ഷാരൂഖ് തുപ്പിയെന്ന തരത്തില്‍ വ്യാപക പ്രചാരണമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഇത്തരത്തില്‍ ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്.

ഷാരൂഖ് ഖാന്റെ പ്രവൃത്തി മോശമായി പോയെന്ന തരത്തില്‍ വിമര്‍ശനമുയരുന്നുണ്ട്. എന്നാല്‍ താരം അദ്ദേഹത്തിന്റേതായ രീതിയില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ നടത്തുക മാത്രമാണ് ചെയ്തതെന്നും, അതിനെ ഇത്തരത്തില്‍ വ്യാഖ്യാനിക്കരുതെന്നും പറയുന്നവരും നിരവധിയാണ്.

ലത മങ്കേഷ്‌കറുടെ വിയോഗത്തില്‍ രാജ്യം ഒന്നാകെ ദുഖത്തിലാണ്. എവിടെയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് ലജ്ജാകരമാണ്. സ്‌നേഹിക്കാന്‍ അറിയാത്തവര്‍ വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കരുതെന്നും ട്വിറ്ററിലൂടെ നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

ഷാരൂഖ് ഖാന്‍ മതപരമായ പ്രാര്‍ത്ഥന നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നത് വീഡിയോ പരിശോധിക്കുമ്പോള്‍ വ്യക്തമാണ്. പ്രാര്‍ത്ഥനയ്ക്ക് ശേഷം അദ്ദേഹം ഭൗതിക ശരീരത്തിലേക്ക് ഊതുകയായിരുന്നു. ഇതിനെയാണ് തുപ്പി എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. ഷാരൂഖിനെതിരെ സൈബർ ആക്രമണവും നടക്കുന്നുണ്ട്.

Advertisment