ന്യൂസ് ബ്യൂറോ, ലക്നൌ
Updated On
New Update
ലഖ്നൗ: രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും കേരളത്തില്‍ പോയി ഉത്തര്‍പ്രദേശിനെ തളളി പറയുമെന്ന് യോഗി ആദിത്യനാഥ്. വിദേശത്ത് പോകുമ്പോള്‍ രാഹുലും പ്രിയങ്കയും ഇന്ത്യയെ വിമര്‍ശിക്കുകയും രാജ്യത്തിന് നേരേ വിരല്‍ ഉയര്‍ത്തുകയും ചെയ്യുന്നുവെന്നും യോഗി വിമര്‍ശിച്ചു.
Advertisment
രാജ്യത്തെ ജനങ്ങളെ ഇരുവര്‍ക്കും വിശ്വാസമില്ലെന്നും ഉത്തര്‍പ്രേദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ യോഗി ആദിത്യനാഥ് പറഞ്ഞു. നേരത്തെ കേരളത്തിനെതിരേയുള്ള യോഗിയുടെ വിവാദ പരാമര്‍ശം വലിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
സൂക്ഷിച്ചില്ലെങ്കിൽ യുപി കേരളവും ബംഗാളും കശ്മീരും പോലെയാകുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ പ്രസ്താവനയ്ക്കെതിരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം നോട്ടീസ് നല്കിയിരുന്നു.