/sathyam/media/post_attachments/U054j7ALYRp2yZiatKbE.jpg)
ന്യൂഡല്‍ഹി: ഫ്ലാറ്റിന്റെ ബാല്‍ക്കെണിയില്‍ നിന്ന് താഴേക്ക് പറന്നുവീണ തുണിയെടുക്കാന്‍ പത്താം നിലയില്‍ നിന്ന് ഒമ്പതാം നിലയിലേക്ക് മകനെ സാരിയില്‍ കെട്ടിയിറക്കി അമ്മ. ഡല്‍ഹി എന്‍സിആറിലെ ഫരീദാബാദില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
എതിര്‍ കെട്ടിടത്തിലുണ്ടായിരുന്ന ആളാണ് വീഡിയോ പകര്‍ത്തത്. ഒമ്പതാം നിലയിലെ വീട് പൂട്ടി കിടക്കുകയായിരുന്നു. കുട്ടിയുടെ അമ്മയ്ക്കും മറ്റു കുടുബാംഗങ്ങള്‍ക്കുമെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. അമ്മയും മറ്റു കുടുംബാംഗങ്ങളും മുറുകെപ്പിടിച്ച സാരിയിൽ മകൻ തൂങ്ങിയിറങ്ങുന്നത് വീഡിയോയിൽ കാണാം.