ട്രെയിനിന്റെ അടിയില്‍പെട്ട പെണ്‍കുട്ടിയെ ധീരമായി രക്ഷിച്ച് യുവാവ്; 37-കാരന്റെ സാഹസികത കൈയ്യടി നേടുന്നു! വൈറല്‍ വീഡിയോ

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഭോപ്പാല്‍: ഗുഡ്‌സ് ട്രെയിനിന് അടിയില്‍ പെട്ട പെണ്‍കുട്ടിയെ യുവാവ് സാഹസികമായി രക്ഷിച്ചു. മധ്യപ്രദേശില്‍ കഴിഞ്ഞ അഞ്ചിന് നടന്ന സംഭഴത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മുഹമ്മദ് മെഹ്ബൂബ് (37) എന്നയാളാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. ബർഖേദിയിൽ രാത്രി 8 മണിക്കു പാളം കുറുകെ കടക്കാൻ ശ്രമിക്കുകയായിരുന്നു പെൺകുട്ടി. പിതാവും സഹോദരനും ഒപ്പമുണ്ടായിരുന്നെങ്കിലും പിന്നിലായിരുന്നു. എന്നാല്‍ എങ്ങനെയോ പാളത്തില്‍ വീണ പെണ്‍കുട്ടിക്ക് എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് കണ്ടാണ് മെഹബൂബും പാളത്തിലേക്ക് ചാടിയത്.

തുടര്‍ന്ന് പെണ്‍കുട്ടിയെ പാളത്തിന്റെ നടുവിലേക്ക് മാറ്റിയ ഇദ്ദേഹം, തലയുയര്‍ത്താന്‍ അനുവദിക്കാതെ ട്രെയിന്‍ കടന്നുപോകും വരെ സംരക്ഷിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ യുവാവിന്റെ ധൈര്യത്തെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രശംസിച്ചത്. അയിഷ്ബാഗിലെ അശോക്‌വിഹാർ ബാങ്ക് കോളനിയിലെ മെഹ്ബൂബിന്റെ വീട്ടിലേക്ക് അഭിനന്ദനമറിയിച്ച് നിരവധി പേരാണ് എത്തുന്നത്.

Advertisment