/sathyam/media/post_attachments/XmgnHj1U5Ru9xGmj1MRJ.jpg)
ലഖ്‌നൗ: രാഷ്ട്രത്തിനു വേണ്ടിയും പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനും വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഉത്തർപ്രദേശിലെ ഉൻചാഹറിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് ഞങ്ങൾ ക്ഷേത്രങ്ങൾ നിർമ്മിക്കുന്നത്. രാഷ്ട്രവാദിയും സമാജ് വാദിയും ഞങ്ങളാണ്. റഫാൽ യുദ്ധവിമാനം ഫ്രാൻസിൽ നിന്ന് ഔപചാരികമായി സ്വീകരിക്കുമ്പോൾ ഞാൻ അതിൽ ‘ഓം’ എന്നെഴുതി. ഞങ്ങൾ പ്രീണന രാഷ്ട്രീയം ചെയ്യുന്നില്ല'', അദ്ദേഹം പറഞ്ഞു.