/sathyam/media/post_attachments/xnlH9tHFv2Udn4V9vnvC.jpg)
റാഞ്ചി: ജാര്‍ഖണ്ഡിലെ രാംഗഡില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. അമിതവേഗതയിലെത്തിയ ട്രക്ക് നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷം ഒരു കാറിന്റെ മുകളിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബ്രേക്ക് തകരാറാണ് അപകടത്തിന് കാരണമായത്. പട്ടേല്‍ ചൗക്കിന് സമീപമുള്ള ഹൈവേയിലാണ് അപകടം നടന്നത്.