/sathyam/media/post_attachments/8SQgZ0zMwTt4h4pyzbPY.jpg)
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ കഴുതയെ മോഷ്ടിച്ചെന്ന കേസില്‍ തെലങ്കാനയിലെ എന്‍എസ്‌യുഐ അധ്യക്ഷന്‍ വെങ്കട്ട് ബാല്‍മൂര്‍ അറസ്റ്റില്‍. . ജമ്മികുന്ദ പോലീസ് സ്‌റ്റേഷനില്‍ തങ്കുദൂരി രാജ്കുമാര്‍ എന്ന ആളാണ് തന്റെ കഴുത മോഷണം പോയി എന്നുകാണിച്ച് പരാതി നല്‍കിയത്.
>For ruining the lives of farmers, students and unemployed youth.
— Venkat Balmoor (@VenkatBalmoor) February 17, 2022
>For false promises, fake propaganda#HappyBirthdayKCR#TelanganaDrohiDiwas@INCTelangana@revanth_anumula@manickamtagore@PonnamLoksabhapic.twitter.com/Jz6vfPi3Hr
സംസ്ഥാനത്ത് കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ഭരണകാലത്ത് തൊഴിലവസരങ്ങള്‍ കുറയുന്നെന്ന് ആരോപിച്ച് കഴുതയുടെ ശരീരത്തില്‍ ചന്ദ്രശേഖർ റാവുവിന്‍റെ ചിത്രം പതിപ്പിച്ചായിരുന്നു പ്രതിഷേധം. വെങ്കട്ടിനും മറ്റ് ആറ് പേര്‍ക്കുമെതിരെയാണ് കേസ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us