ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
ചെന്നൈ: സംഗീത സംവിധായകൻ ഇളയരാജ ഈണം നൽകിയ ഗാനങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് നാലു സംഗീത വിതരണ സ്ഥാപനങ്ങളെ മദ്രാസ് ഹൈക്കോടതി വിലക്കി. ഈ കമ്പനികളുമായുണ്ടാക്കിയ കരാർ അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ നൽകിയ ഹർജിയിലാണ് ഉത്തരവ്.
Advertisment
എക്കോ, അഗി മ്യൂസിക്, യുനിസെസ്, ഗിരി ട്രേഡിങ് എന്നീ സ്ഥാപനങ്ങളെയാണ് വിലക്കിയത്. ബന്ധപ്പെട്ട സംഗീത വിതരണ സ്ഥാപനങ്ങളില്‍നിന്ന് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. ഹര്‍ജി മാര്‍ച്ച് 21-ന് വീണ്ടും പരിഗണിക്കും.