/sathyam/media/post_attachments/MPy2qoYYKa1s29S0XQ4V.jpg)
ബെംഗളൂരു: കര്‍ണാടകയില്‍ പാറക്കെട്ടില്‍ കുടുങ്ങിയ 19 കാരനെ വ്യോമസേനയും പൊലീസും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. നന്ദി ഹിൽസിലെ പാറക്കെട്ടിലേക്കാണ് 19 കാരന്‍ വീണത്. എങ്ങനെയാണ് വീണതെന്ന് വ്യക്തമല്ല.
300 അടി താഴ്ചയിലേക്ക് വീണ യുവാവിനെ ഞായറാഴ്ച വൈകിട്ടാണ് ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തിയത്. അടുത്തിടെ പാലക്കാട് ചെറാട് മലയിൽ കുടുങ്ങിയ ആർ. ബാബുവിനെ സൈന്യം രക്ഷപ്പെടുത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.