/sathyam/media/post_attachments/RgggtzvP9wgz5zwyMZTd.jpg)
ചെന്നൈ: തമിഴ്‌നാട്ടിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് ഒരു വോട്ട് (സ്വന്തം വോട്ട്) മാത്രം. ഈറോഡ് ജില്ലയിലെ ഭവാനിസാഗര്‍ ടൗണ്‍ പഞ്ചായത്ത് 11ാം വാര്‍ഡില്‍ മത്സരിച്ച നരേന്ദ്രനാണ് സ്വന്തം വോട്ട് കൊണ്ട് മാത്രം തൃപ്തിപ്പെടേണ്ടി വന്നത്. പാര്‍ട്ടി പ്രവര്‍ത്തകരും എന്തിന് കുടുംബാംഗങ്ങള്‍ പോലും തനിക്ക് വോട്ട് ചെയ്തില്ലെന്നും, എല്ലാവരും പറ്റിച്ചെന്നും നരേന്ദ്രന്‍ പറഞ്ഞു.