/sathyam/media/post_attachments/FtYPGCHm1RbKfiLe9l5s.jpg)
ചെന്നൈ: തമിഴ്‌നാട്ടിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയം കൊയ്‌ത് ഡിഎംകെ. ലസ്ഥാനമായ ചെന്നൈ മഹാനഗരമുള്‍പ്പെടെയുള്ള 21 കോര്‍പ്പറേഷനുകളിലും 138 മുന്‍സിപ്പാലിറ്റികളിലും 489 നഗര പഞ്ചായത്തുകളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും ഡിഎംകെ ബഹുദൂരം മുന്നിലാണ്.
200 അംഗങ്ങളുള്ള ചെന്നൈ നഗരസഭയില്‍ 153 സീറ്റുകളാണ് ഡിഎംകെ നേടിയത്. എഐഡിഎംകെയ്ക്ക് 15 സീറ്റ് മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ് 13 സീറ്റ് നേടിയപ്പോള്‍ സിപിഎം, വിസികെ എന്നിവര്‍ക്ക് നാല് സീറ്റ് വീതവും എംഡിഎംകെ രണ്ട്, സിപിഐ, മുസ്ലീം ലീഗ്,എഎംഎംകെ ബിജെപി എന്നിവര്‍ക്ക് ഒന്ന് വീതവും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് അഞ്ച് സീറ്റും ലഭിച്ചു.
എഐഎഡിഎംകെ കയ്യടക്കി വച്ച വടക്കൻ തമിഴ്‌നാട്ടിലെ 75 ശതമാനം സീറ്റുകളും ഡിഎംകെ സ്വന്തമാക്കി. ഇതുവരെ പുറത്തുവന്ന ഫലം പ്രകാരം 425 വാർഡുകളിൽ ഡിഎംകെയും 75 വാർഡുകളിൽ എഐഎഡിഎംകെയും കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ചു. കോൺഗ്രസ് 65 ഉം ബിജെപി 24 സീറ്റുകളിലും വിജയിച്ചു. സിപിഎമ്മിന് 20ഉം സിപിഐക്ക് 9ഉം സീറ്റുകളിൽ ഇതുവരെ ജയിക്കാനായി.
വെല്ലൂര്‍ കോര്‍പ്പറേഷനിലെ 37 ആം വാര്‍ഡില്‍ മത്സരിച്ച ഡിഎംകെയുടെ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി ഗംഗനായിക്കിന്റെ വിജയവും ശ്രദ്ധേയമാണ്. ഒൻപതു മാസത്തെ സ്‌റ്റാലിൻ ഭരണത്തിന് ലഭിച്ച പ്രതിഫലമാണ് ഈ വിജയമെന്ന് ഡിഎംകെ പ്രവർത്തകർ പറഞ്ഞു.