/sathyam/media/post_attachments/PLbS7AiaItUgKsip0QZx.jpg)
ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി സംസാരിക്കും. ഇന്ന് തന്നെ ഇരുവരും സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിലവിലെ സാഹചര്യം കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുകയാണ്. കേന്ദ്രമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ച തുടരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിർമല സീതാരാമൻ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.