യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു; രണ്ട് വിമാനങ്ങൾ ഇന്ന് റൊമാനിയയിലെത്തും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പ്രാഥമിക ഘട്ടത്തില്‍ ഹംഗറി, സ്ലോവാക്യ, റുമാനിയ, പോളണ്ട് എന്നീ രാജ്യങ്ങളിലൂടെ ഒഴിപ്പിക്കാനാണ് ശ്രമം.

യുക്രൈൻ്റെ അയൽരാജ്യമായ റൊമാനിയയിലേക്കുള്ള രണ്ട് വിമാനങ്ങൾ ഇന്ന് പുറപ്പെടും. ഹം​ഗറിയിലേക്കുള്ള വിമാനങ്ങൾ നാളെയാവും അയക്കുക. ഡല്‍ഹിയിലും മുംബൈയിലുമാവും ഈ വിമാനങ്ങൾ തിരിച്ചെത്തുക. വിമാനങ്ങളുടെ യാത്രചെലവ് വഹിക്കുമെന്ന് കേന്ദ്രസ‍ർക്കാർ വ്യക്തമാക്കിയത് അവിടെ കുടുങ്ങി കിടക്കുന്ന വിദ്യാ‍ർത്ഥികൾക്കും മറ്റും വലിയ ആശ്വാസമായിട്ടുണ്ട്.

അതിര്‍ത്തിയിലേക്ക് വരുന്ന ഇന്ത്യക്കാര്‍ അവശ്യ ചിലവുകള്‍ക്കുള്ള പണം (യുഎസ് ഡോളര്‍), പാസ്‌പോര്‍ട്ട്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ കൈയില്‍ കരുതണമെന്നും, ഒഴിപ്പിക്കല്‍ നടപടി പ്രവര്‍ത്തനക്ഷമമായാല്‍ ഇന്ത്യക്കാര്‍ സ്വന്തം നിലയില്‍ ഗതാഗത സംവിധാനം ഒരുക്കി അതിര്‍ത്തികളിലേക്ക് എത്തണമെന്നും, യാത്ര ചെയ്യുന്ന വാഹനത്തില്‍ ഇന്ത്യന്‍ പതാക പതിക്കണമെന്നും നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

Advertisment