ഉത്തര്‍പ്രദേശിലെ അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് ; 60.1 ശതമാനം പോളിംഗ്

author-image
ന്യൂസ് ബ്യൂറോ, ലക്നൌ
Updated On
New Update

publive-image

ലഖ്നൗ: ഉത്തര്‍പ്രദേശിലെ അഞ്ചാംഘട്ട തെരഞ്ഞെടുപ്പില്‍ 60.1 ശതമാനം പോളിംഗ്. അവധ്, പൂര്‍വ്വാഞ്ചല്‍ മേഖലകളിലായി 61 മണ്ഡലങ്ങളാണ് ജനവിധിയെഴുതിയത്.

Advertisment

അയോധ്യ, അമേത്തി, റായ്ബറേലി, പ്രയാഗ് രാജ് തുടങ്ങിയ നിര്‍ണായക മണ്ഡലങ്ങളില്‍ നല്ല പോളിംഗ് നടന്നു. വോട്ടെടുപ്പിനിടെ പ്രതാപ് ഗഡ് ജില്ലയിലെ സമാജ് വാദി പാര്‍ട്ടി സഥാനാര്‍ത്ഥി ഗുല്‍ഷാന്‍ യാദവിനെതിരെ ആക്രമണ ശ്രമമുണ്ടായി. ഇതേ തുടര്‍ന്ന് സുരക്ഷ കൂട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷിയായ അപ്നാദളും കൂടി 50 സീറ്റ് നേടിയിരുന്നു.

സമാജ് വാദി പാര്‍ട്ടിക്ക് അഞ്ചും, ബിഎസ്പിക്ക് മൂന്നും കോണ്‍ഗ്രസിന് രണ്ടും സീറ്റ് കിട്ടിയപ്പോള്‍ ഒരു മണ്ഡലം സ്വതന്ത്രനെയും പിന്തുണച്ചിരുന്നു.

Advertisment